Meetings‎ > ‎

General Body

Report presented at the General Body Meeting held on 16 -06-2015

2015 ഏപ്രിൽ  16 നു നടന്ന ആർട്ട്‌  ജനറൽ ബോഡി  യോഗത്തിൽ  അവതരിപ്പിച്ച  റിപ്പോർട്ട്

2012 മെയ്‌ 8 നു ചേർന്ന ആർട്ട്‌ ജനറൽ ബോഡിയിൽ വെച്ചു തിരഞ്ഞടുക്കപ്പട്ട എക്സിക്യുട്ടീവ് കമ്മിറ്റിയുടെ 2013 മെയ്‌10 വരെയുള്ള ആദ്യ കാലയളവിലെ പ്രവർത്തനം പോലെ തന്നെ 2013 മെയ്‌ 11 മുതൽ 2015 ഏപ്രിൽ 15 വരെയുള്ള 2 വർഷ കാലയിളവിലും ആർട്ടിന്റെ പ്രവർത്തനം വളരെ സജീവമായി നിലനിർത്താൻ കഴിഞ്ഞുവെന്ന കാര്യം ചാരിതാർത്ഥൄത്തോടെ  സൂചിപ്പിച്ചുകൊണ്ട്‌ 2013 മെയ്‌ 11 മുതൽ 2015 ഏപ്രിൽ 15 വരെയുള്ള  കാലയളവിലെ ആർട്ട്‌ പ്രവർത്തന റിപ്പോർട്ട് ഇവിടെ അവതരിപ്പിക്കുന്നു.  

2012 മെയ്‌ 8 മുതൽ 2013 മെയ്‌ 11 വരെയുള്ള ആദ്യ കാലയളവിൽ എടുത്തു പറയത്തക്ക നേട്ടം ഡയരക്റ്റ്  പേമെന്റിനു മുമ്പ്‌  സർവീസിലുണ്ടായിരുന്നവരും പിന്നീട് പ്രൈവറ്റ്  കോളേജിൽ  നിന്ന് വിരമിച്ചവരുമായ  അദ്ധ്യാപകർക്കും  അവരുടെ  ആശ്രിതർക്കും  ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ, ഫാമിലി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സർക്കാർ ഭാഗത്തു നിന്നുളള നീക്കം തടയാനും ഇതുമായി ബന്ധപ്പെട്ട  ഹയർ എജുക്കേഷൻ വകുപ്പിൽ നിന്നുള്ള എഴുത്തിലെ ഉള്ളടക്കം പിൻവലിച്ചു വിരമിച്ച അദ്ധ്യാപകർക്കും ആശ്രിതർക്കും അനുകൂലമായി സർക്കാർ സർക്കുലർ ഇറങ്ങാനും ഇടയായതിൽ ആർട്ടിന്റെ ഇടപെടൽ  ഒരു പ്രധാന കാരണമായിട്ടുണ്ട്‌ എന്നുള്ളതാണ്

11-05-2013 നു ചേർന്ന ജനറൽ ബോഡി യോഗ തീരുമാനപ്രകാരം പ്രൊഫ. കെ എ ജലീൽ  സ്മരണിക ഇറക്കുന്നതിനു സംബന്ധിച്ചു ചർച്ച ചെയ്യാൻ വേണ്ടി 18-05-2013 നു ചേർന്ന ആർട്ടിന്റെ സ്പെഷ്യൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ പ്രൊഫ. യു മുഹമ്മത് സാർ ചെയർമാനായും ഡോ. കെ യാസീൻ അഷ്‌റഫ്‌ സാർ ചീഫ് എഡിറ്ററുമായി ഒരു പതിനൊന്ന അംഗ സ്മരണിക എഡിറ്റോറിയൽ ബോർഡും പ്രൊഫ. ടി ഒ പരീദ് പിള്ള സാർ ചെയർമാനായും ഫോസ പ്രസിഡണ്ട്‌ ജ: കെ കുഞ്ഞലവി സാഹിബ്‌ വൈസ് ചെയർമാനുമായി ഒരു ഏഴു അംഗ സ്മരണിക ഫിനാൻസ് കമ്മിറ്റിയും രൂപീകരിച്ച്‌ സ്മരണിക പ്രവർത്തനം ആരംഭിച്ചു. സ്മരണിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും പ്രവർത്തന പുരോഗതി അവലോകനം ചെയ്യാനുമായി എഡിറ്റോറിയൽ ബോർഡ്‌ 21-05-13, 31-05-13, 15-06-13, 12-08-13, 24-09-13, 16-11-13, 14-02-14, എന്നീ തിയതികളിൽ ഏഴു സിറ്റിംഗും ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി 06-06-13, 05-12-13, 03-02-14 എന്നീ തിയതികളിലായി മൂന്നു സിറ്റിംഗും സ്മരണിക ഫിനാൻസ് കമ്മിറ്റിയുടെ സിറ്റിംഗ് 22-06-13 നും ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി, സ്മരണിക എഡിറ്റോറിയൽ ബോർഡ്‌, സ്മരണിക ഫിനാൻസ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം 28-12-14, 07-03-14 എന്നീ  തിയതികളിലായി രണ്ടു  പ്രാവശ്യവും നടത്തുകയുണ്ടായി. 06-06-13 നു ചേർന്ന ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രൊഫ. യു മുഹമ്മത് സാർ ചെയർമാനായും ആർട്ട്‌  സെക്രട്ടറി പ്രൊഫ. ടി കുഞ്ഞീതു കണ്‍വീനറുമായി ഇരുപത്തൊമ്പത് അംഗ സുവനീർ സമിതി രൂപീകരിച്ചു സ്മരണിക പ്രവർത്തനം ഊർജിതപ്പെടുത്തി. പ്രൊഫ. യു മുഹമ്മത് സാർ സുവനീർ സമിതിയുടെ ചെയർമാനായി തിരഞ്ഞെടുത്തതിനാൽ എഡിറ്റോറിയൽ ബോർഡ്‌ ചെയർമാൻ  സ്ഥാനത്തേക്കു അദ്ദേഹത്തിനു പകരം ആർട്ട്‌ പ്രസിഡണ്ട്‌ പ്രൊഫ. കെ കെ ഉണ്ണികൃഷ്ണൻ സാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.  

ആർട്ടിന്റെ പ്രവർത്തനങ്ങളിൽ എന്നെന്നും അഭിമാനിക്കാനും ഓർമ്മിക്കാനും വക തരുന്ന ഒരു സംരംഭമായ "ജലീൽ സാർ - ഓർമ്മ, പഠനം, വിശകലനം" എന്ന പേരിൽ പ്രൊഫ. കെ എ ജലീൽ സ്മരണിക പ്രകാശനം നടന്നത് 11-05-2013 മുതൽ 15-04-2015 വരെയുള്ള ഈ കാലയളവിലാണ്. 2014 മാർച്ച്‌ 17 നു ഫാറൂഖ് കോളേജ് എ വി ടി യിൽ വെച്ചു പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, പൂർവ്വ അനദ്ധ്യാപകർ, കോളേജിലെ അദ്ധ്യാപകനദ്ധ്യാപകർ, വിദ്യാർഥികൾ, റൌളത്തുൽ ഉലൂം  അസോസ്സിയേഷൻ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന നിറഞ്ഞ സദസ്സിനു മുമ്പാകെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർഥിയും കേരളാ വിദ്യാഭ്യാസ മന്ത്രിയുമായ ജ: പി കെ അബ്ദുറബ്ബ് സുവനീർ പ്രകാശനം നടത്തിയപ്പോൾ ആർട്ടിന്റെ പ്രവർത്തനം ഫാറൂഖ് കോളേജിന്റെ ചരിത്ര താളുകളിൽ സ്ഥാനം പിടിക്കുകയായിരുന്നു.   സുവനീർ ഏറ്റുവാങ്ങിയത്‌ ആർട്ടിന്റെ ഏറ്റവും മുതിർന്ന അംഗമായ പ്രൊഫ. എം ഗോപിനാഥ് സാറും സ്മാരക പ്രഭാഷണം നടത്തിയത് മറ്റൊരു പൂർവ്വ വിദ്യാർഥിയും പ്രശസ്ത  ചരിത്രകാരനുമായ ഡോ. എം ജി എസ നാരായണൻ സാറുമാണ് എന്നത് ചടങ്ങിനു മാറ്റു കൂട്ടി..  ആർട്ട്‌ പ്രസിഡന്റ്‌ പ്രൊഫ. കെ കെ ഉണ്ണികൃഷ്ണൻ സാർ അദ്ധ്യക്ഷത വഹിച്ച ഈ പ്രകാശന യോഗത്തിൽ ചീഫ് എഡിറ്റർ ഡോ. കെ യാസീൻ അഷ്‌റഫ്‌ സാർ സ്മരണികയെ സദസ്യർക്ക്  പരിചയപ്പെടുത്തി.  ആശംസകൾ  നേർന്ന്‌ ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ജ; കെ വി കുഞ്ഞഹമ്മത് കോയ സാഹിബ്‌ , പ്രൊഫ. ടി ഒ പരീദ് പിള്ള സാർ, പ്രിൻസിപ്പൽ പ്രൊഫ. ഇ പി ഇമ്പിച്ചി കോയ സാർ  ഫോസ പ്രസിഡന്റ്‌  ജ; കെ കുഞ്ഞലവി സാഹിബ്‌, പ്രൊഫ. യു മുഹമ്മത് സാർ ജ; ടി എ ഷൗക്കത്തലി, ജ; കെ കെ ഇമ്പിച്ചി  മുഹമ്മത് എന്നിവർ സംസാരിച്ചു ആർട്ട്‌ സെക്രട്ടറി പ്രൊഫ. ടി കുഞ്ഞീതു  സ്വാഗതവും പ്രൊഫ. കെ മുഹമ്മത് ഹസ്സൻ സാർ നന്ദിയും പ്രകാശിപ്പിച്ചു.

സ്മരണികയിൽ 76 പേരുടെ ഓർമ്മക്കുറിപ്പുകൾ, വിവിധ സ്ഥാപനങ്ങളിലേയും പ്രസ്ഥാനങ്ങളിലേയും  ജലീൽ സാറിൻറെ ഭരണ നൈപുണ്യം സംബന്ധിച്ച് 11 പേരുടെ ലേഖനങ്ങൾ, വിവിധ വിഷയങ്ങളിലൂന്നി 9 പേരുടെ പഠനാർഹമായ ലേഖനങ്ങൾ, ജലീൽ സാറിൻറെ വ്യക്തിത്വം വിളിച്ചറിയിക്കുന്ന വിവിധ ഫോട്ടോകൾ, ജലീൽ സാറിൻറെ കുടുംബ പരമ്പര  വിശദീകരിക്കുന്ന കുടുംബ  ശൃംഘല ഫോട്ടോകൾ, സുവനീർ സമിതി അംഗങ്ങളുടെ ഫോട്ടോകൾ, ആർട്ട്‌ അംഗങ്ങളുടെ ഫോട്ടോകൾ, ഫോണ്‍ നമ്പറുകൾ, മെയിൽ ഐ ഡി,  കോളേജിലെ  സർവീസ് കാലം എന്നിവയെല്ലാം ഈ സോവനീറിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് തന്നെ എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളുടെ അത്യുത്സാഹ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ്. അതിനാൽ എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങൾ പ്രത്യേകിച്ചു ചീഫ് എഡിറ്റർ ഡോ. കെ യാസീൻ അഷ്‌റഫ്‌ , അസ്സോസിയേറ്റ് എഡിറ്റർ ഡോ. എൻ പി ഹാഫിസ് മുഹമ്മത്, എഡിറ്റർമാരായ പ്രൊഫ്‌. എം എ ഫരീദ്, മി. എം അയ്യുബ് എന്നിവർ പ്രത്യേക പ്രശംസക്ക് അർഹരാണ്   

സ്മരണിക ഫണ്ട് സമാഹരണം ആർട്ടിനെ സംബന്ധിച്ചിടത്തോളം ഒരു വൻ വിജയമായിരുന്നു. 102 ആർട്ട്‌ അംഗങ്ങൾ ഫണ്ട് സമാഹരണത്തിൽ പങ്കാളികളായത് തന്നെ ഒരു വലിയ കാര്യമായി കാണുന്നു. പ്രൊഫ. ടി ഒ പരീദ് പിള്ള സാറിൻറെ ശ്രമഫലമായി  ആലുവായിൽ നിന്നുളള 8 അഭ്യുദകാംക്ഷികളിൽ നിന്ന് ശേഖരിച്ച 66000/- രൂപ ഫണ്ട് സമാഹരണത്തിന്റെ നല്ലൊരു തുടക്കം തന്നെ കുറിക്കുകയായിരുന്നു. ആർട്ട്‌ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 128000/- രൂപയും ജലീൽ സാറിൻറെ കുടുംബത്തിൽ നിന്ന് ലഭിച്ച 100000/- രൂപയടക്കം മൊത്തം 294000/- രൂപ സ്മരണിക ഫണ്ടിലേക്ക് സമാഹരിക്കാൻ കഴിഞ്ഞു. സ്മരണിക ഇറക്കാൻ വേണ്ടി മൊത്തം ചെലവ് വന്നത് 183527/- രൂപയാണ്

ആര്ട്ടിന്റെ ഈ സംരംഭത്തിന് എല്ലാ വിധ സഹായസഹകരണങ്ങളും തന്ന ജലീൽ സാറിന്റെ കുടുംബാംഗങ്ങളെ ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു. ഈ സ്മരണികക്ക്  വേണ്ടി പ്രവർത്തിച്ച വ്യക്തികൾ, ഫണ്ട് സമാഹാരണത്തിൽ സഹകരിച്ച ആർട്ട്‌ അംഗങ്ങൾ, ആലുവായിലെ അഭ്യുദകാംക്ഷികൾ ജലീൽ സാറിൻറെ കുടുംബാംഗങ്ങൾ, ഓർമ്മക്കുറിപ്പുകളും ലേഖനങ്ങളും തന്നു സഹകരിച്ച വ്യക്തികൾ, പ്രൂഫ്‌ റീഡിoഗ് നടത്തിയ അദ്ധ്യാപകർ, ലേയൌട്ട്, അച്ചടി എന്നിവ വളരെ ഭംഗിയായി ചെയ്ത് തന്ന  സ്ഥാപന ഉടമകൾ, സ്മരണിക പ്രവർത്തനത്തിൽ കോളേജിലെ സൌകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അനുമതി നൽകിയ പ്രിൻസിപ്പൽ എന്നിവർക്കെല്ലാം നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു

ഈ നിർവ്വാഹക സമിതിയുടെ കാലാവധി 2 വർഷം പൂർത്തിയാക്കി 2014 ൽ തന്നെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. ആർട്ടിനെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ സ്മരണിക പ്രകാശനം വളരെ ഭംഗിയായി പൂരത്തിയാക്കിയതിനു  ശേഷം ഉണ്ടായ ആലസ്യം കാരണവും ഉടൻ തന്നെ ഒരു  ജനറൽ ബോഡിയിൽ പങ്കെടുക്കാൻ   ആർട്ട് അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്ന കാര്യം കണക്കിലെടുത്തും സ്മരണിക പ്രകാശനം നടന്ന ശേഷം ഉടൻ തന്നെ 2014 ൽ ആർട്ട്‌ ജനറൽ ബോഡി വിളിച്ചു ചേർക്കാൻ കഴിഞ്ഞില്ല. സ്മരണിക പ്രകാശനത്തിന് ശേഷം ആർട്ട്‌ പ്രവർത്തനം അല്പം മന്ദീഭവിക്കുകയും ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി ചേരാൻ താമസിക്കുകയും ചെയ്തത് ഈ ഭരണ സമിതിയുടെ ഒരു പോരായ്മയായി കാണുന്നു. എങ്കിലും 13-01-15 നു ചേർന്ന ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തോടെ ആർട്ട്‌ പ്രവർത്തനം കൂടുതൽ ആവേശത്തോടെ ത്വരിതപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ആർട്ട്‌ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുന്ന ഹെൽത്ത്‌ കെയർ സ്‌കീം സംഘടിപ്പിക്കാൻ വിവിധ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാൻ ഈ യോഗത്തിൽ തീരുമാനമായി .

20-01-2015 നു ചേർന്ന ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി, സ്മരണിക എഡിറ്റോറിയൽ ബോർഡ്‌, സ്മരണിക ഫിനാൻസ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം സ്മരണിക പ്രകാശന വിജയം വിലയിരുത്തുകയുണ്ടായി. സ്മരണിക പ്രവർത്തനത്തിൻറെ വിശദമായ റിപ്പോർട്ടും ഓഡിറ്റ്‌ ചെയ്ത സ്മരണിക വരവ് ചിലവു കണക്കും ഈ സംയുത യോഗത്തിൽ അവതരിപ്പിച്ചു അംഗീകാരം വാങ്ങി.

ഈ സംയുക്ത യോഗത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ കണക്കിലെടുത്തു യോഗത്തിൽ സുവനീർ കമ്മിറ്റിയും അനുബന്ധ കമ്മിറ്റികളായ സ്മരണിക എഡിറ്റോറിയൽ ബോർഡ്‌, സ്മരണിക ഫിനാൻസ് കമ്മിറ്റി എന്നിവയും പിരിച്ചു വിടാനും സ്മരണിക പ്രവർത്തനങ്ങൾക്കായി തുടങ്ങിയ ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്ത് അതിലെ തുക ആർട്ടിന്റെ പേരിൽ ഒരു നിക്ഷേ പമായി ബാങ്കിൽ ഡെപ്പോസിറ്റ്‌ ചെയ്യാനും തീരുമാനിച്ചു. ആർട്ട്‌ അതിന്റെ അംഗങ്ങൾക്കായി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോട്ടോ തിരിച്ചറിയൽ കാർഡിൽ കൊടുക്കേണ്ട വിവരങ്ങളുടെ രൂപരേഖക്ക് ഈ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്കി.

25-03-15 നു ചേർന്ന ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി, 2015 ഏപ്രിൽ 16 നു ആർട്ട്‌ ജനറൽ ബോഡി യോഗവും അതോടനുബന്ധിച്ച് അംഗങ്ങളുടെ കുടുംബ സംഗമവും വിപുലമായ തോതിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്താൻ തീരുമാനിച്ചു. പരസ്പരം കാണാനും ബന്ധങ്ങൾ പുതുക്കാനും പുതിയ തലമുറയിലെ കോളേജ് ജീവനക്കാരുമായി ബന്ധങ്ങൾ സ്ഥാപിക്കാനുമയി വിരമിച്ച അനദ്ധ്യാപകരെയും കോളേജിലെ അദ്ധ്യാപകനദ്ധ്യാപകരെയും കുടുംബ സംഗമാത്തോടനുബന്ധിച്ചു നടത്തുന്ന ഭക്ഷണത്തിനു ക്ഷണിക്കാനും തീരുമാനിച്ചു

2013-2015 കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ അറബിക്‌ വകുപ്പു തലവന്മാരായിരുന്ന പ്രൊഫ. കെ എ അലികുഞ്ഞി, പ്രൊഫ. വി. പി. അബ്ദുൽ ഹമീദ് എന്നിവരുടെയും ഗണിത വകുപ്പ് തലവനും ആർട്ട്‌ പ്രസിഡൻന്റുമായിരുന്ന പ്രൊഫ. കെ എം രാമകൃഷ്ണൻ എന്നിവരുടെ നിര്യാണത്തിൽ അതാത് സമയത്ത് ചേർന്ന ആർട്ട്‌ എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങൾ അനുശോചനം രേഖപ്പെടുത്തുകയും യോഗം അംഗീകരിച്ച അനുശോചന പ്രമേയങ്ങൾ അവരവരുടെ കുടുംബാംഗങ്ങളെ ഏല്പിക്കുകയും ചെയ്തു.

ഈ കാലയളവിൽ 22 പേരിൽ  നിന്നു എൻറോൾമെൻറ് ഫീ യും വാർഷിക വരിസംഖ്യ 2012-13 കാലത്തേക്ക് 12 അംഗങ്ങളിൽ നിന്നും 2013-14 കാലത്തേക്ക് 57 അംഗങ്ങളിൽ നിന്നും 2014-15 കാലത്തേക്ക്‌ 2 അംഗങ്ങളിൽ നിന്നും 2015-16 കാലത്തേക്ക്‌ 2 അംഗങ്ങളിൽ നിന്നും സമാഹരിക്കാൻ കഴിഞ്ഞു.  ആജീവനാന്ത അംഗത്തിനുള്ള ബാക്കി തുകയടച്ചു 7 പേരും മുഴുവൻ തുകയടച്ചു 13 പേരും ആജീവനാന്ത അംഗങ്ങളായി. ഇപ്പോൾ ഇതോടെ ആജീവനാന്ത അംഗങ്ങളുടെ എണ്ണം 20 ആയി ഉയർന്നു.

പ്രൊഫ. ടി ഒ പരീദ് പിള്ള സാർ ശസ്തകൃയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ചു കൊണ്ടിരുന്ന സമയത്തു ആർട്ടിന്റെ ഒരു 6 അംഗ പ്രതിനിധി സംഘം 7-10-13 നു ആലുവയിൽ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു സുഖാന്വേഷണങ്ങൾ ആരാഞ്ഞു. ഈ യാത്രയിൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന പ്രൊഫ. ശാഹിദ് ലത്തീഫ് സാറിനെയും സന്ദർശിച്ചു. ഇതേപോലെ ഒരു ശസ്തകൃയക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രൊഫ. എൻ കെ കുറുപ്പ് സാറിനെയും ആർട്ടിന്റെ ഒരു 7 അംഗ പ്രതിനിധി സംഘം 16-1-15 നു പേരാമ്പ്രയിലെ അദ്ദേഹത്തിൻറെ വസതിയിൽ പോയി വിവരങ്ങൾ ആരാഞ്ഞു.  ഈ സന്ദർശനങ്ങൾ  ഈ മുന്നു പ്രൊഫസ്സർമാർക്കും സന്തോഷം നൽകിയ നിമിഷങ്ങളായി മാറിയതായി അംഗങ്ങൾക്ക് അനുഭവപ്പെട്ടു.

ആർട്ടിന്റെ പ്രവർത്തനങ്ങളിൽ ഈ ഭരണ സമിതിയുടെ ഈ കാലയളവിലെ മറ്റൊരു നേട്ടമായി എടുത്തു പറയാനുള്ളത് ആർട്ട്‌ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുന്ന ഹെൽത്ത് കെയർ സ്കീമാണ്‌. കോഴിക്കോട്‌ മിംസ് ഹോസ്പിറ്റൽ, വാസൻ ഐ കെയർ ഹോസ്പിറ്റൽ, വാസൻ ഡന്റൽ കെയർ ഹോസ്പിറ്റൽ ശൃംഘലകൾ, കോംട്രസ്റ്റ്‌ ഐ ഹോസ്പിറ്റൽ, അൽസലാമ ഐ ഹോസ്പിറ്റൽ ശൃംഘല എന്നിവയിൽ ചികിത്സക്ക് ആർട്ട്‌ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത്‌ ആർട്ടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായി കാണുന്നു. അംഗങ്ങൾ അത് ഉപയോഗപ്പെടുത്താനും തുടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ഇഖ്റാ ഹോസ്പിറ്റൽ, നാഷനൽ ഹോസ്പിറ്റൽ, മലബാർ ഹോസ്പിറ്റൽ, പെരിന്തൽമണ്ണയിലെ കിംസ് അൽ ശിഫ ഹോസ്പിറ്റൽ, മൌലാനാ ഹോസ്പിറ്റൽ, തിരുവനന്തപുരത്തെയും എറണാകുളത്തെയും കിംസ് ഹോസ്പിറ്റൽ ശൃംഘല തുടങ്ങിയ വിവിധ ആശുപത്രികളുമായി ഇത്തരം ആനുകൂല്യങ്ങൾക്കായി ആശയ വിനിമയം നടത്തി വരുന്നു. ആർട്ട്‌ അംഗങ്ങൾക്കായുള്ള ഫോട്ടോ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള പ്രവർത്തനം ഈ കാലയളവിലെ മറ്റൊരു ഉപകാരപ്രദമായ പ്രവർത്തനം തന്നെയാണെന്നാണ് ഞങ്ങളുടെ വിശ്വാസം.

ആർട്ട്‌ അംഗങ്ങളുടെ ബയോഗ്രാഫിയും ആർട്ടിന്റെയും കോളേജിന്റെയും വിവരങ്ങളും സർക്കാർ  ഉത്തരവുകളും സർക്കുലർകളും  യഥാസമയം പോസ്റ്റ്‌  ചെയ്യപ്പെട്ടു  വരുന്ന www.art.farookcollege.ac.in എന്ന ആർട്ട്‌  വെബ്  സൈറ്റ് ഇപ്പോൾ പുറമെയുള്ളവരും പെൻഷൻ  സംബന്ധമായും  മറ്റും  വിവരങ്ങൽ അറിയാൻ  വേണ്ടി ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

ആർട്ടിന്റെ 2013-15 കാലയളവിലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ വിധ പ്രോൽസാഹനങ്ങളും കോളേജിൽ സൗകര്യങ്ങളും എപ്പോഴും ചെയ്തു തരുന്ന പ്രിൻസിപ്പൽ പ്രൊഫ. ഇ പി ഇമ്പിച്ചി കോയ സാറിനും ആർട്ടിന്റെ പ്രവർത്തനങ്ങൾ സജീവവമാക്കാൻ ഭരണ സമിതിയോട് ഒപ്പം നിന്നു സഹകരിച്ച എല്ലാ ആർട്ട്‌ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി ഈ റിപ്പോർട്ട് ജനറൽ ബോഡിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു

 

           S/d                                                                                                                                 S/d

പ്രൊഫ. കെ കെ ഉണ്ണികൃഷ്ണൻ                                        പ്രൊഫ. ടി കുഞ്ഞീതു  

ആർട്ട്‌ പ്രസിഡണ്ട്‌                                                       ആർട്ട്‌ സെക്രട്ടറി

Comments